暗記メーカー
ログイン
citizenship
  • anandhakrishnan ea

  • 問題数 60 • 10/22/2024

    記憶度

    完璧

    9

    覚えた

    21

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ഒരു നല്ല പൗരൻ രാഷ്ട്രത്തെ നന്നാക്കും ഒരു ചീത്ത പൗരൻ രാഷ്ട്രത്തെ ശിഥിലമാക്കും ഇങ്ങനെ പറഞ്ഞത് ആര്

    അരിസ്റ്റോട്ടിൽ

  • 2

    ഇന്ത്യയുടെ പ്രഥമ പൗരൻ

    രാഷ്ട്രപതി

  • 3

    ഇരട്ട പൗരത്വം ഉള്ള രാജ്യം

    അമേരിക്ക

  • 4

    ഇന്ത്യൻ ഭരണഘടനയിൽ ഏത് ഭാഗത്താണ് പൗരത്വത്തെ പറ്റി പരാമർശിച്ചിരിക്കുന്നത്

    ഭാഗം 2

  • 5

    പൗരത്വത്തെ പറ്റി പരാമർശിക്കുന്ന അനുഛേദങ്ങൾ ഏതെല്ലാം

    5 മുതൽ 11 വരെ

  • 6

    ഇന്ത്യയിൽ നിലനിൽക്കുന്ന പൗരത്വ രീതി എങ്ങനെ ഉള്ളതാണ്

    ഏക പൗരത്വ രീതി

  • 7

    പൗരത്വം എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്ന രാജ്യം

    ബ്രിട്ടൻ

  • 8

    പൗരത്വം എന്ന വിഷയം ഏത് ലിസ്റ്റിലാണ് ഉൾപ്പെടുന്നത്

    union list

  • 9

    അനുച്ഛേദം അഞ്ചിൽ പറയുന്നത് എന്ത്

    ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ ഉള്ള പൗരത്വം

  • 10

    ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ ഉള്ള പൗരത്വത്തെ പറ്റി എന്താണ് പറയുന്നത്

    1 വ്യക്തി ഇന്ത്യയിൽ ജനിച്ച ആൾ ആയിരിക്കണം 2 വ്യക്തിയുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യയിൽ ജനിച്ച ആൾ ആയിരിക്കണം 3 ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതിന് അഞ്ച് വർഷം മുമ്പ് സ്ഥിരതാമസം ആക്കിയിരിക്കണം

  • 11

    അനിച്ഛേദം 6 ൽ പറയുന്നത് എന്ത്

    പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറി പാർത്തവരുടെ പൗരത്വത്തെ പറ്റി

  • 12

    പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറി പാർത്തവരുടെ പൗരത്വത്തെ പറ്റി ഇന്ത്യൻ ഭരണഘടനയിൽ എന്താണ് പറയുന്നത്

    1948 ജൂലൈ 19ന് മുമ്പാണ് ഇന്ത്യയിലേക്ക് കുടിയേരി പാർത്തതെങ്കിൽ അവർ ഇന്ത്യൻ പൗരനാണ് 1948 ജൂലൈ 19ന് ശേഷാണ് ഇന്ത്യയിലേക്ക് കുടിയേറി പാർത്തതെങ്കിൽ ഇന്ത്യ ഗവൺമെന്റ് പൗരത്വവുമായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്റെ മുൻപിൽ രജിസ്റ്റർ ചെയ്ത് അദ്ദേഹത്തിന്റെ സമ്മതത്തോടെ ആറുമാസമെങ്കിലും ഇന്ത്യയിൽ താമസിച്ചിരിക്കണം

  • 13

    അനുച്ഛേദം 7 ൽ പറയുന്നത് എന്ത്

    ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് കുടിയേറിയ വരുടെ പൗരത്വത്തെ പറ്റി

  • 14

    ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് കുടിയേറിയ വരുടെ പൗരത്വത്തെ പറ്റി എന്താണ് ഇന്ത്യൻ ഭരണഘടനയിൽ പറയുന്നത്

    1947 മാർച്ച് ഒന്നിന് ശേഷമാണ് പാക്കിസ്ഥാനിലേക്ക് കുടിയേറിയതെങ്കിൽ അവർ ഇന്ത്യൻ പൗരന്മാർ ആയിരിക്കില്ല എന്നാൽ 1948 ജൂലൈ 19ന് മുൻപ് ഇന്ത്യൻ ഗവൺമെന്റിന്റെ അനുവാദത്തോടുകൂടി ഇന്ത്യയിൽ തിരിച്ചെത്തി ണ്ടെങ്കിൽ അവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും ഇനി 1948 ജൂലൈ 19ന് ശേഷമാണ് അവർ ഇന്ത്യയിലേക്ക് എത്തിയതെങ്കിൽ വ്യവസ്ഥകൾ പ്രകാരം അവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും

  • 15

    അനുച്ഛേദം 8 പറയുന്നത് എന്ത്

    ഇന്ത്യയ്ക്ക് പുറത്തു താമസിക്കുന്ന ഇന്ത്യൻ വംശജരുടെ പൗരത്വത്തെ പറ്റി

  • 16

    ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ഇന്ത്യൻ വംശജരുടെ പൗരത്വത്തെ പറ്റി ഇന്ത്യൻ ഭരണഘടനയിൽ പറയുന്നത് എന്ത്

    അവർ ഇന്ത്യയിൽ ജനിച്ച ആളായിരിക്കണം / മാതാപിതാക്കൾ ഇന്ത്യയിൽ ജനിച്ചിരിക്കണം / ഗ്രാൻഡ് പാരൻസ് ഇന്ത്യയിൽ ജനിച്ചിരിക്കണം കൂടാതെ അവർ താമസിക്കുന്ന രാജ്യത്ത് അവർ ഇന്ത്യൻ പൗരൻ ആണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്

  • 17

    അനുച്ഛേദം ഒമ്പതിൽ പറയുന്നത് എന്ത്

    ഒരു ഇന്ത്യൻ വംശജനായ ഒരു വ്യക്തി മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വന്തം ഇഷ്ടപ്രകാരം സ്വീകരിച്ചാൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാം

  • 18

    അനുച്ഛേദം 10 ൽ പറയുന്നത് എന്ത്

    വ്യവസ്ഥകൾ ഒരുപാടുണ്ടെങ്കിലും ഇന്ത്യൻ പൗരത്വം എപ്പ വേണമെങ്കിലും റദ് ചെയ്യാനുള്ള അധികാരം കേന്ദ്ര ഗവൺമെന്റിനുണ്ട്

  • 19

    അനുഛേദം 11ൽ പറയുന്നത് എന്ത്

    ഇന്ത്യയിൽ പൗരത്വ സംബന്ധമായി നിയമം നിർമ്മിക്കാനുള്ള അധികാരം പാർലമെന്റിനുണ്ടെന്ന്

  • 20

    പൗരത്വ നിയമം 1955 ൽ പറയുന്നത് എന്ത്?

    പൗരത്വം നേടുന്ന രീതികളും പൗരത്വം നഷ്ടപെടുന്ന രീതികളും പറയുന്നു

  • 21

    പൗരത്വ നിയമം പാർലമെന്റ് പാസ്സ് ആക്കുന്ന വർഷം

    1955

  • 22

    പൗരത്വ നിയമം 1955 പറയുന്ന പൗരത്വം നേടുന്നതിനുള്ള 5 രീതികൾ

    1 ജന്മദിസിദ്ധമായ പൗരത്വം 2 വംശ പാരമ്പര്യത്തിൽ ആർജിക്കുന്ന പൗരത്വം 3 രജിസ്ട്രേഷൻ മുഖേന ലഭിക്കുന്ന പൗരത്വം 4 ചിരകാല അധിവാസ മുഖേന 5 പ്രാദേശിക സംയോജനം മൂലം

  • 23

    പൗരത്വം നിയമം 1955 പൗരത്വം നേടുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ ഏതൊക്കെ

    3 -7

  • 24

    പൗരത്വം നിയമം 1955 സെക്ഷൻ 3 ൽ പറയുന്നത് എന്ത്

    ജന്മദിനമായ പൗരത്വം

  • 25

    പൗരത്വം നിയമം 1955 സെക്ഷൻ, 4 ൽ പറയുന്നത് എന്ത്

    വംശ പാരമ്പര്യത്തിലൂടെ ലഭിക്കുന്ന പൗരത്വത്തെ പറ്റി

  • 26

    പൗരത നിയമം 1955 സെക്ഷൻ 5 ൽ പറയുന്നത്

    രജിസ്ട്രേഷൻ മുഖേന ലഭിക്കുന്ന പൗരത്വത്തെ പറ്റി

  • 27

    പൗരത്വ നിയമം 1955 സെക്ഷൻ ആറിൽ പറയുന്നത്

    ചിരകാല ദിവസം മുഖേന ലഭിക്കുന്ന പൗരത്വത്തെ പറ്റി

  • 28

    പൗരത്വ നിയമം 1955 സെക്ഷൻ ഏഴിൽ പറയുന്നത്

    പ്രാദേശിക സംയോജനം വഴി ലഭിക്കുന്ന പൗരത്വം

  • 29

    പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ചതാര്

    കേന്ദ്രമന്ത്രി അമിത് ഷാ

  • 30

    പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ അമിത് ഷാ അവതരിപ്പിച്ച വർഷം മാസം തിയതി

    2019 ഡിസംബർ 9

  • 31

    പൗരത്വ ഭേദഗതി നിയമം ലോകസഭ പാസാക്കുന്ന വർഷം മാസം തീയതി

    2019 ഡിസംബർ 10

  • 32

    പൗരത്വ ഭേദഗതി നിയമം രാജ്യസഭ പാസാക്കി എന്ന വർഷം മാസം തിയതി

    2019 ഡിസംബർ 11

  • 33

    പൗരത്വ ഭേദഗതി നിയമത്തിൽ പ്രസിഡന്റ് ഒപ്പുവെച്ച വർഷം മാസം തീയതി

    2019 ഡിസംബർ 12

  • 34

    പൗരത്വ ഭേദഗതി നിയമം ഇന്ത്യയിൽ നിലവിൽ വരുന്നത് എന്ന്

    2020 ജനുവരി 10

  • 35

    ഇന്ത്യയിൽ ഇരട്ട പൗരത്വം എന്ന ആശയം നിർദ്ദേശിച്ച കമ്മറ്റി ഏത്

    LM SINGH വി കമ്മറ്റി

  • 36

    ഇന്ത്യൻ പൗരത്വം നിയമമനുസരിച്ച് ഒരു വ്യക്തിക്ക് എത്ര രീതിയിൽ പൗരത്വം ലഭിക്കും

    5

  • 37

    ഇന്ത്യൻ പൗരത്വ നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് എത്ര തരത്തിൽ പൗരത്വം നഷ്ടപ്പെടുത്താം

    3

  • 38

    ഇന്ത്യൻ പൗരത്വ നിയമം അനുസരിച്ച് ഏതെല്ലാം രീതിയിലാണ് ഒരു പൗരന്റെ പൗരത്വം നഷ്ടപ്പെടുക

    പരിത്യാഗം നിർത്തലാക്കൽ പൗരത്വപഹരണം

  • 39

    ഒരു രാഷ്ട്രത്തിന്റെ നിയമനിർമ്മാണ നടപടികളിലും നീതി നിർവഹണത്തിലും പങ്കെടുക്കുവാൻ അധികാരം ഉള്ള ഏതൊരു വ്യക്തിയെയും ആ രാഷ്ട്രത്തിന് പൗരൻ എന്ന് വിളിക്കാം എന്ന് അഭിപ്രായപ്പെട്ടത് ആര്

    അരിസ്റ്റോട്ടിൽ

  • 40

    ഒരു പൗരന് ജന്മനാ ലഭിക്കുന്ന പൗരത്വം അറിയപ്പെടുന്നത്

    സ്വാഭാവിക പൗരത്വം

  • 41

    ഒരു രാജ്യത്തെ നിയമനിർമ്മാണ നടപടികൾ പാലിച്ചുകൊണ്ട് ഒരു വ്യക്തി നേടിയെടുക്കുന്ന പൗരത്വം അറിയപ്പെടുന്നത്

    ആർജിത പൗരത്വം

  • 42

    ചിരകാല അധിവാസം മുഖേന മദർ തെരേസ ഇന്ത്യൻ പൗരത്വം നേടിയ വർഷം ഏത്

    1951

  • 43

    ചിരകാല അധിവാസ മുഖേന ലാറി ബേക്കർ ഇന്ത്യൻ പൗരത്വം നേടിയ വർഷം ഏത്

    1989

  • 44

    വാസ്തുവിദ്യ ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി ആര്

    ലാറി ബേക്കർ

  • 45

    ഒരു ഇന്ത്യൻ പൗരൻ ലഭ്യമാകുന്ന രാഷ്ട്രീയ അവകാശങ്ങൾ ഏതെല്ലാം

    വോട്ട് ചെയ്യാനുള്ള അവകാശം തിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ ഉള്ള അവകാശം സംഘടനകൾ രൂപീകരിക്കുവാൻ ഉള്ള അവകാശം

  • 46

    2019 ലെ പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വം ലഭിക്കുന്ന മതവിഭാഗങ്ങൾ ഏതെല്ലാം

    ക്രിസ്ത്യൻ ഹിന്ദു ബുദ്ധ

  • 47

    2019ലെ പൗരത്വ ഭേദഗതി നിയമത്തിന് കീഴിൽ വരുന്ന രാജ്യങ്ങൾ ഏതെല്ലാം

    പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗാൾ

  • 48

    2019 ലെ പൗരത്വ ഭേദഗതി നിയമത്തിന് കീഴിൽ വരാത്ത രാജ്യം ഏത്

    നേപ്പാൾ

  • 49

    പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ഏത്

    ഗോവ

  • 50

    പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം

    കേരളം

  • 51

    പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം

    പുതുച്ചേരി

  • 52

    PIO കാർട് പദ്ധതി നിലവിൽ വന്ന വർഷം

    2002

  • 53

    PIO കാർഡ് പദ്ധതി OCI പദ്ധതിയിൽ ലയിപ്പിച്ചത് എന്ന്

    2015 ജനുവരി 9

  • 54

    ഒരു വിദേശിക്ക് എത്ര വർഷം ഇന്ത്യയിൽ താമസിച്ചത് വഴി പൗരുത്വത്തിന് അപേക്ഷിക്കാം

    ഏഴുവർഷം

  • 55

    പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം

    പഞ്ചാബ്

  • 56

    ഇന്ത്യൻ പൗരത്വം നിയമം എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ട്

    6

  • 57

    ചിരകാല അദിവാസം മുഖേന 1951ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി

    മദർ തെരേസ

  • 58

    എം എഫ് ഹുസൈൻ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് ഏത് രാജ്യത്തിന്റെ പൗരത്വമാണ് സ്വീകരിച്ചത്

    ഖത്തർ

  • 59

    പൗരത്വ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ കുടിയേറ്റക്കാരുടെ പട്ടിക ആദ്യമായി തയ്യാറാക്കിയ സംസ്ഥാനം

    ഉത്തർപ്രദേശ്

  • 60

    ഇന്ത്യയിൽ പൗരത്വ രജിസ്ട്രേഷൻ കൊണ്ടുവന്ന ആദ്യ സംസ്ഥാനം

    ആസാം