暗記メーカー
ログイン
ആരോഗ്യ ക്ഷേമ പദ്ധതികൾ
  • anandhakrishnan ea

  • 問題数 50 • 12/15/2024

    記憶度

    完璧

    7

    覚えた

    19

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിന് പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടി കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി

    മാതൃജ്യോതി

  • 2

    പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും സൗജന്യമായി വീട്ടിലേക്ക് യാത്ര ചെയ്യാൻ സൗകര്യം ഒരുക്കുന്ന പദ്ധതി

    മാതൃയാനം

  • 3

    എയ്ഡ്സ് ബോധവൽക്കരണത്തിന് വേണ്ടിയിട്ടുള്ള പദ്ധതി

    ആയുർദളം

  • 4

    കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ കുഷ്ഠരോഗം ബാധിച്ചവർക്കുള്ള ഗൃഹ സന്ദർശന രോഗ നിർണയ പദ്ധതിയാണ്

    അശ്വമേധം

  • 5

    മാനസികരോഗതിമുക്തരായവരുടെ പുനരധിവാസത്തിന് ആയുള്ള സർക്കാരിന്റെ പുനരധിവാസ പദ്ധതിയാണ്

    സ്നേഹക്കൂട്

  • 6

    എന്താണ് കുരുവിക്കൂട് എന്ന പദ്ധതി

    വംശനാശം സംഭവിക്കുന്ന അങ്ങാടി കുരുവികളെ സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള പദ്ധതിയാണ് കുരുവിക്കൂട്

  • 7

    എന്താണ് ആലില പദ്ധതി

    വൃക്ഷത്തൈകൾ നട്ടുവളർത്തുന്നതിന് വേണ്ടിയിട്ടുള്ള പദ്ധതിയാണ് ആലില പദ്ധതി

  • 8

    എന്താണ് എന്റെ കൂട് പദ്ധതി

    നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാലങ്ങളിലും സുരക്ഷിത അഭയം ഉറപ്പാക്കുന്ന പദ്ധതി

  • 9

    റോഡ് അപകടങ്ങൾ കുറയ്ക്കാനും ഗതാഗത നിയമലംഘനം തടയാനും സംസ്ഥാന മോട്ടോർ വാഹന വകുപ്പ് AI അധിഷ്ഠിത ക്യാമറകൾ സ്ഥാപിച്ച പദ്ധതി

    സേഫ് കേരള പദ്ധതി

  • 10

    എന്താണ് ശൈലി ആപ്പ്

    ജീവിതശൈലി രോഗം നിർണയത്തിന് വേണ്ടിയിട്ടുള്ള ആപ്ലിക്കേഷൻ ആണ് ശൈലി ആപ്പ്

  • 11

    എന്താണ് തുണ പദ്ധതി

    ജില്ലയിലെ ദാരിദ്ര്യ നിർമ്മാർധനത്തിന് വേണ്ടിയിട്ടുള്ള പദ്ധതിയാണ് തുണ പദ്ധതി

  • 12

    അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് അധിദാരിത്യം നിർമ്മാതജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതി

    തുണ

  • 13

    സ്നേഹ സാന്ത്വനം പദ്ധതി ആർക്കാണ് നൽകിവരുന്നത്

    സംസ്ഥാനത്തെ എൻഡോസൾഫാൻ ഇരകൾക്കുള്ള പ്രതിമാസ ധനസഹായമാണ്

  • 14

    സംസ്ഥാനത്തെ അംഗപരിമിതർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതി

    നിരാമയ

  • 15

    നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെട്ട ഓട്ടിസം, സെറിബ്രൽ പാഴ്സി, മെന്റേഷൻ റിട്ടാടേഷൻ, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയ ഭിന്നശേഷിയുള്ളവരുടെ നിർദ്ധരരായ അമ്മമാർക്ക് സ്ഥിരമായ ഉപജീവനം കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന സൗജന്യമായി ഇലക്ട്രിക് ഓട്ടോ നൽകുന്ന പദ്ധതിയാണ്

    സ്നേഹ യാനം

  • 16

    കേരളത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൗരന്മാർക്കുള്ള സ്വയംതൊഴിൽ പദ്ധതി

    നവജീവൻ പദ്ധതി

  • 17

    സ്ത്രീകൾക്ക് സ്വയംതൊഴിൽ ആരംഭിക്കുന്നതിനു വേണ്ടിയിട്ടുള്ള ധനസഹായ പദ്ധതി( പ്രധാനമായും വിധവകൾ വിവാഹമോചിതർ എന്നിവർക്ക് ആണ് ഇത് ലഭിക്കുക )

    ശരണ്യ പദ്ധതി

  • 18

    സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ഒന്നു മുതൽ 8 വരെയുള്ള മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതി

    കെടാവിളക്ക്

  • 19

    കേരള സർക്കാരിന്റെ സാമൂഹികക്ഷേമ വകുപ്പിന് കീഴിൽ കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ്

    താലോലം പദ്ധതി ( ഈ പദ്ധതി പ്രകാരം ചികിത്സാ ചെലവ് മാർഗ്ഗമില്ലാത്ത ബിപിഎൽ APL കുടുംബങ്ങൾക്ക് 50,000 രൂപ വരെയുള്ള സാമ്പത്തിക സഹായം തിരഞ്ഞെടുത്തു ആശുപത്രികൾ വഴി നൽകുന്നു )

  • 20

    എന്താണ് താലോലം പദ്ധതി

    ബിപിഎൽ വിഭാഗത്തിൽപ്പെട്ട 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 50000 രൂപ വരെ ധനസഹായം നൽകുന്ന പദ്ധതി

  • 21

    ഓൺലൈൻ കുറ്റകൃത്യങ്ങളെ കുറിച്ചും ചൂഷണങ്ങളെ പറ്റിയും കുട്ടികളെ ബോധവൽക്കരണം നടത്തുന്നതിനായി കേരള പോലീസും ബച്ചുപ്പൻ ബച്ചാവോ ആന്തോളം എന്ന സംഘടനയും സംയുക്തമായി നടത്തുന്ന പദ്ധതി

    കൂട്ട്

  • 22

    കുട്ടികളിലെ മാനസിക സംഘർഷം ലഘൂകരിക്കാനായി കേരള പോലീസ് ആരംഭിച്ച പദ്ധതി

    ചിരി

  • 23

    എന്താണ് ശ്രുതി തരംഗം പദ്ധതി

    അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇമ്പ്ലാന്റേഷൻ സൗജന്യമായി നൽകുന്ന പദ്ധതി

  • 24

    കേരളത്തിലെ അവിവാഹിതരായ മാതാപിതാക്കളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി കേരള സർക്കാർ കൊണ്ടുവന്ന പദ്ധതി

    സ്നേഹ സ്പർശം

  • 25

    എന്താണ് സ്നേഹപൂർവ്വം പദ്ധതി

    മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ മരിച്ചു പോവുകയോ നിലവിലുള്ള മാതാവിനെ കുട്ടികളെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയോ വരുമ്പോൾ തന്നെ സഹായം നൽകുന്ന പദ്ധതി

  • 26

    കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി

    പി എം ആശാ യോജന

  • 27

    അക്രമങ്ങൾ അപകടങ്ങൾ പ്രകൃതിദുരന്തങ്ങൾ എന്നിവയ്ക്ക് ഇരയാകുന്ന ഭിന്നശേഷിക്കാർക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി

    പരിരക്ഷ

  • 28

    തീവ്രമായ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സംരക്ഷിക്കുന്ന സ്ത്രീകൾക്ക് സ്വയംതൊഴിൽ ആരംഭിക്കുന്നതിനായി ഒറ്റത്തവണ ധനസഹായം നൽകുന്ന പദ്ധതി

    സ്വാശ്രയ

  • 29

    വരുമാനവും തൊഴിലും ഉറപ്പാക്കി ആറായിരത്തിനാനൂറ്റി ഇരുപത്തി ഒമ്പത് കുടുംബങ്ങളെ 100 ദിവസത്തിനുള്ളിൽ അതിദാരുജ്യത്തിൽ നിന്നും മോചിപ്പിക്കാൻ കേരള സംസ്ഥാനത്ത് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണ്

    ഉജ്ജീവനം പദ്ധതി

  • 30

    എന്താണ് മിട്ടായി പദ്ധതി

    കുട്ടികളിലെ പ്രമേഹം കണ്ടെത്താനും ചികിത്സാസഹായ മേൽക്കാനുമുള്ള കേരള സർക്കാരിന് പദ്ധതി

  • 31

    എന്താണ് മന്ദഹാസം പദ്ധതി

    ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 60 വയസിനു മുകളിൽ ഉള്ള പൗരന്മാർക്ക് സൗജന്യമായി കൃത്രിമ പല്ലു വെച്ചു കൊടുക്കുന്ന പദ്ധതി

  • 32

    എന്താണ് അഭയകിരണം പദ്ധതി

    വിധവകൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി

  • 33

    എന്താണ് വിദ്യാകിരണം പദ്ധതി

    വികലാംഗരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്ന പദ്ധതി

  • 34

    എന്താണ് വിദ്യ ജ്യോതി പദ്ധതി

    മാരക രോഗങ്ങൾ ഉള്ള 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചികിത്സാസഹായം നൽകുന്ന പദ്ധതി

  • 35

    കേരള സർക്കാരിന്റെ സമ്പൂർണ്ണ അവയവ ധാന പദ്ധതിക്ക് നൽകിയ പേരെന്ത്

    മൃതസഞ്ജീവനി

  • 36

    മൃതസഞ്ജീവനി പദ്ധതിയുടെ അംബാസിഡർ ആരാണ്

    മോഹൻലാൽ

  • 37

    സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സർക്കാർ വ്രദ്ധസധനങ്ങളിലെ താമസക്കാരുടെ ആരോഗ്യ പരിരക്ഷയ്ക്കുള്ള പദ്ധതിയാണ്

    വയോ അമൃതം

  • 38

    65 വയസ്സിന് മുകളിൽ പായമുള്ള ആളുകൾക്ക് നഗരപ്രദേശങ്ങളിൽ മൊബൈൽ ക്ലിനിക്ക് വൈദ്യസഹായം കൗൺസിലിംഗ്

    വയോമിത്രം

  • 39

    ബിപിഎൽ വിഭാഗത്തിൽ പെടുന്ന വയസ്സായ ആളുകൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി

    വയോ മധുരം

  • 40

    HIV ബാധിതരുടെ മക്കൾക്ക് പ്രത്യേകം കരുതൽ നൽകാൻ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ്

    സ്നേഹപൂർവ്വം പദ്ധതി

  • 41

    2020ലെ യുഎൻ കേരളത്തിന് ലഭിച്ചത് എന്തിന്

    ജീവിതശൈലി രോഗങ്ങൾ തടയാൻ ഉള്ള നടപടികൾ എടുതത്തിന്

  • 42

    മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം നിലനിർത്തി ആരോഗ്യ പ്രതിരോധം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് ആവിഷ്കരിച്ച പദ്ധതി

    one health

  • 43

    ഒരു ആരോഗ്യം സമീപനത്തെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനയിൽ ഏതാണ് ശരിയായത്

    ഒരു ആരോഗ്യം എന്ന ആശയത്തിന്റെ ലക്ഷ്യം മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്

  • 44

    കേരളത്തിൽ ശിശു മരണം നിരക്കുകൾ കുറയുന്നതിന്റെ ഭാഗമായി നവജാതശിശുക്കളിൽ നടത്തിവരുന്ന കോംപ്രിഹൻസിവ് ന്യൂബോൺ സ്ക്രീനിംഗ് പ്രോഗ്രാം ഏതു പേരിലാണ് അറിയപ്പെടുന്നത്

    ശലഭം പദ്ധതി

  • 45

    കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന സൗജന്യ കാൻസർ ചികിത്സ പദ്ധതിയുടെ പേര്

    സുകൃതം പദ്ധതി

  • 46

    നവജാതശിശുക്കളുടെ കേൾവി വൈകല്യം കണ്ടുപിടിച്ച സൗജന്യ ചികിത്സ നൽകുന്നതിനായി കേരള സാമൂഹിക മിഷനും കേരള ആരോഗ്യ മിഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ്

    ശ്രുതി മധുരം

  • 47

    ഹൃദയസംബന്ധമായ തകരാറുള്ള കുട്ടികൾക്ക് അടിയന്തര ശസ്ത്രക്രിയയും പരിചരണവും ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ പദ്ധതി

    ഹൃദ്യം പദ്ധതി

  • 48

    ജീവിതശൈലി രോഗനിയന്ത്രണ പദ്ധതിയാണ്

    അമൃതം ആരോഗ്യം

  • 49

    ഹോസ്പിറ്റൽ നവീകരണവുമായി ബന്ധപ്പെട്ട പദ്ധതിയാണ്

    ആർദ്രം

  • 50

    KASP വിപുലികരിക്കുക

    കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി