問題一覧
1
പരിസ്ഥിതി സംരക്ഷണം ഇന്ത്യൻ പൗരന്റെ കർത്തവ്യമാണ് എന്നുപറയുന്ന വകുപ്പുകൾ ഏതെല്ലാം
48A, 51AG
2
ഇന്ത്യയിൽ വിഭവ സംരക്ഷണത്തിനായി നിലവിൽ വന്ന നിയമങ്ങൾ
പരിസ്ഥിതി സംരക്ഷണ നിയമം ജലനിയമം വനസംരക്ഷണ നിയമം വായു നിയമം ദേശീയ പരിസ്ഥിതി ട്രബ്യൂണൽ
3
കേരളത്തിൽ നിലവിൽ വന്ന വിഭവ സംരക്ഷണ നിയമങ്ങൾ
നെൽവയിൽ സംരക്ഷണ നിയമം തണ്ണീർത്തട സംരക്ഷണ നിയമം
4
1999ൽ ജല അതോറിറ്റി സ്ഥാപിക്കാൻ ഇടയായ സംഭവം
പെരിയാർ നദി സംരക്ഷണത്തിന് വേണ്ടിയുള്ള ജനമുന്നേറ്റം
5
വരും തലമുറയ്ക്ക് അവരുടെ ആവശ്യത്തിനുള്ള വിഭവങ്ങളുടെ ശേഷിയിൽ കുറവ് വരുത്താതെ തന്നെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങൾ നിർവഹിക്കുന്ന സമീപനം അറിയപ്പെടുന്നത്
സുസ്ഥിരവികസനം
6
സുസ്ഥിരവികസനത്തിലേക്കുള്ള മാർഗ്ഗങ്ങൾ
വിഭവങ്ങൾ പുനചക്രമണം ചെയ്യുക അവയുടെ ഉപയോഗം കുറയ്ക്കുക പുനരുപയോഗിക്കുക
7
സ്കൂളുകളിലെ ഓരോ കുട്ടിയെയും സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ശേഖരിച്ച് രേഖപ്പെടുത്തുന്ന പദ്ധതി
സമ്പൂർണ്ണ
8
പ്രകൃതി വിഭവങ്ങൾ നേരിട്ടു ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖല
പ്രാഥമിക മേഖല
9
പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന പ്രധാന പ്രവർത്തനങ്ങൾ
കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും വനപരിപാലനം മത്സ്യബന്ധനം ഖനനം
10
പ്രാഥമിക മേഖലയിലെ ഉൽപ്പന്നങ്ങൾ അസംസ്കൃത വസ്തുവായി ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖല
ദ്വിതീയ മേഘല
11
ദ്വിതീയ മേഖലയിൽ ഉൾപ്പെടുന്ന പ്രധാന പ്രവർത്തനങ്ങൾ
വ്യവസായം വൈദ്യുതി ഉൽപാദനം കെട്ടിട നിർമ്മാണം
12
തൃതീയ മേഖലയിൽ ഉൾപ്പെടുന്ന പ്രധാന പ്രവർത്തനങ്ങൾ
വ്യാപാരം ഗതാഗതം ഹോട്ടൽ വാർത്താവിനിമയം സംഭരണ ബാങ്കിംഗ്,ഇൻഷുറൻസ് ബിസിനസ് റിയൽ എസ്റ്റേറ്റ് സാമൂഹ്യ സേവന പ്രവർത്തനങ്ങൾ,വിദ്യാഭ്യാസം,ഐടി,
13
സാമ്പത്തിക പ്രവർത്തനങ്ങളെ മൂന്ന് മേഖലകളായി വർഗീകരിക്കുന്നത്
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് CSO
14
സ്ഥിതിവിവര കണക്കുകൾ സംയോജിപ്പിക്കുകയും അത് ഉപയോഗിച്ച് ദേശീയ വരുമാനം കണക്കാക്കുകയും ചെയ്യുന്ന സ്ഥാപനം
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് CSO
15
CSO or സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഏതു മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്
കേന്ദ്ര സ്ഥിതി വിവര പദ്ധതി നിർവഹണ മന്ത്രാലയം
16
നഗരത്തിലെ തൊഴിൽ രഹിതർക്ക് സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിന് ഉള്ള പദ്ധതി
സ്വർണ്ണ ജയന്തി ഷഹാരി റോസ് ഗാർ യോജന
17
സ്വന്തമായി വരുമാനം ഇല്ലാത്ത 65 വയസ്സിനുമേൽ പ്രായമുള്ളവർക്ക് മാസം 10 കിലോ അരി സൗജന്യമായി നൽകുന്ന പദ്ധതി
അന്നപൂർണ്ണ
18
ദാരിദ്രരേഖക്ക് താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് മാസം 35 കിലോ അരി 3 രൂപക്കും ഗോതമ്പ് ആണെങ്കിൽ 2 രൂപയ്ക്കും നൽകുന്ന പദ്ധതി
അന്ത്യോദയ അന്ന യോജന
19
ഗ്രാമീണ മേഖലയിലുള്ള 18 വയസ്സ് പൂർത്തിയായവർക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
20
എല്ലാ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിൽ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എത്രാം ക്ലാസ് വരെയുള്ള കുട്ടികളെയാണ്
എട്ടാം ക്ലാസ്
21
സ്വയം സഹായ സംഘങ്ങൾക്ക് സബ്സിഡി ഉള്ള ബാങ്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതി
ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം
22
ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഗർഭിണികൾ മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് അംഗനവാടി മുഖേന പോഷകാഹാരം ലഭ്യമാക്കുന്ന പദ്ധതി
സംയോജിത ശിശുവികസന പദ്ധതി ICDS
23
ഭക്ഷ്യസുരക്ഷാ നിയമം പാർലമെന്റ് അംഗീകരിച്ചത് ഏത് വർഷമാണ്
2013